'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി
Jul 12, 2025 05:29 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) എംയുഎം ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്‌എസ് യൂണിറ്റിന്റെ മാഗസിൻ 'ചൂരൽ' പ്രകാശനം ചെയ്തു. രാജ്യസഭ അംഗം അഡ്വ. ഹാരിസ് ബീരാൻ എംസി വടകരക്ക് കൈമാറിയായിരുന്നു പ്രകാശനം. സാമൂഹിക സേവത്തിലൂന്നി പ്രവർത്തിക്കുന്ന എംയുഎം എൻഎസ്‌എസിനെ ഉദ്ഘാടകൻ അഭിനന്ദിച്ചു.

വിദ്യാർഥികളുടെ സർഗാത്മക ഇടപെടലുകളാണ് മാഗസിനിൽ ഉടനീളം കാണാൻ സാധ്യമാകുന്നത്. രാഷ്ട്രിയം, സാമൂഹ്യം, ചരിത്രം, യാത്ര അനുഭവം എന്നിവക്കൊപ്പം വിദ്യാർഥികളുടെയും അധ്യാപകരുടെയും സാഹിത്യരചനകളും ഉൾപെടുത്തിയ മാഗസിനാണ് ചൂരൽ. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഹാജറ കെ.കെ.അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകൻ അദീബ് അഹമ്മദ് മാഗസിൻ പരിചയപ്പെടുത്തി.

മികച്ച എൻഎസ്എസ് ക്യാമ്പ് അംഗങ്ങൾക്ക് ഉപഹാരം നൽകി. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ 'നിറവ്' മാഗസിൻ ഹാരിസ് ബീരാൻ എംപി ഏറ്റു വാങ്ങി. സ്കൂ‌ൾ മാനേജർ എൻ.പി.അബ്ദുള്ള ഹാജി, പ്രിൻസിപ്പൾ ഹാജറ കെ കെ എന്നിവർ ചേർന്ന് എംപിക്ക് ഉപഹാരം സമർപ്പിച്ചു.

എൻഎസ്എസ് ക്ലസ്റ്റർ കോർഡിനേറ്റർ മനോജ് കോളോറ, എംഐ സഭ മാനേജർ എൻ.പി അബ്ദുള്ള ഹാജി, എംഐ സഭ പ്രസിഡന്റ് പ്രഫ കെ.കെ.മഹ്‌മൂദ്, എംഐ സഭ സെക്രട്ടറി വി.ഫൈസൽ, പി.ടി.എ പ്രസിഡന്റ് യൂനുസ് കെ. ടി, ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ അഷ്റഫ് എൻ.പി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഇർഷാദ് പി, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ഹംസ എൻ.പി, ഹൈസ്കൂ‌ൾ സ്റ്റാഫ് സെക്രട്ടറി അഷ്റഫ് കോളേരിക്കണ്ടി, എൻഎസ്‌എസ് വളണ്ടിയർ ലീഡർ ഫാത്തിമ മിസ്‌ന എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ഓഫീസർ ലത്തീഫ് തുറയൂർ സ്വാഗതവും വളണ്ടിയർ ലീഡർ സൽസബീൽ നന്ദിയും പറഞ്ഞു.

chooral Magazine launched with the creative imprint of MUM Higher Secondary School NSS unit

Next TV

Related Stories
ഓർമ്മകളിൽ നിറഞ്ഞ്; വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് വടകര സോഷ്യലിസ്റ്റ് ഫോറം.

Jul 30, 2025 01:56 PM

ഓർമ്മകളിൽ നിറഞ്ഞ്; വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് വടകര സോഷ്യലിസ്റ്റ് ഫോറം.

വി.എസ് അച്യുതാനന്ദനെ അനുസ്മരിച്ച് വടകര സോഷ്യലിസ്റ്റ്...

Read More >>
പഠനോപകരണം കൈമാറി; ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങുമായി ഒയിസ്‌ക

Jul 30, 2025 12:20 PM

പഠനോപകരണം കൈമാറി; ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങുമായി ഒയിസ്‌ക

ബഡ്‌സ് സ്‌കൂളിന് കൈത്താങ്ങുമായി ഒയിസ്‌ക...

Read More >>
വടകര തിരുവള്ളൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

Jul 30, 2025 10:41 AM

വടകര തിരുവള്ളൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ കാണാതായതായി പരാതി

വടകര തിരുവള്ളൂരിൽ പ്ലസ്ടു വിദ്യാർത്ഥിയെ...

Read More >>
വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

Jul 29, 2025 04:19 PM

വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ ശ്രമം; യുവതി പിടിയിൽ

വടകരയിൽ സ്വകാര്യബസിൽ യാത്ര ചെയ്യവേ വയോധികയുടെ മാലപൊട്ടിക്കാൻ ശ്രമം, യുവതി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall